മനസിനുള്ളില്‍ ഒന്നും ഒളിപ്പിക്കാമെന്ന് കരുതരുത്; ടെക്നോളജി വളര്‍ന്നു; ദാ ഇങ്ങനെ മനസും വായിക്കാം

മറ്റൊരാളുടെ മനസ് വായിക്കാനുള്ള ടെക്നോളജി ഇന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാര്യമാണ്. എന്നാല്‍ മനുഷ്യ മനസ്സിലുള്ള രൂപത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു ക‍ഴിഞ്ഞു എന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്.

കാനഡയിലെ യൂണിവേ‍ഴ്സിറ്റി ഓഫ് ടൊറന്‍റോ സ്കാര്‍ബറോയിലെ ഗവേഷക സംഘമാണ് മനസ്സിലുള്ളത് കംപ്യൂട്ടറില്‍ കാണുന്ന വിദ്യ പ്രാവര്‍ത്തികമാക്കിയത്.

കാണുന്ന ദൃശ്യങ്ങൾ പുനർനിർമിക്കാൻ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം പ്രയോജനപ്പെടുത്തിയത്. സ്കാര്‍ബറോ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ അഡ്രിയന്‍ നെസ്റ്ററുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

തെരഞ്ഞെടുത്ത വൊളന്‍റിയര്‍മാരുടെ മനസ്സിലുള്ള രൂപത്തെ ഇലക്ട്രോ എന്‍സെഫാലോഗ്രാം എന്ന നൂതന ടെക്നോളജിയുടെ സഹായത്തോടെയാണ് ശാസ്ത്ര സംഘം വിജയം കൈവരിച്ചത്.

പ്രമാദമായ കേസിലെ പ്രതിയുടെ മുഖം തേടുന്ന പൊലീസുകാർ മുതൽ പ്രണയിതാവിന്റെ മനസ്സിലെ ചിത്രം തിരയുന്നവർക്കു വരെ ഇത് പ്രയോജനകരമാകും എന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News