നടി ശ്രേയ വിവാഹിതയായി; വരന്‍ റഷ്യന്‍ പൗരന്‍

മുംബൈ: പ്രശസ്ത നടി ശ്രേയ ശരണ്‍ വിവാഹിതയായി. റഷ്യയുടെ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമായ ആന്‍ഡ്രെയാണ് വരന്‍.

മാര്‍ച്ച് 12ന് മുംബൈയിലെ ഫ്ളാറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്രമേഖലയില്‍നിന്ന് മനോജ് വാജ്‌പെയിയും ശബാന ഹാഷ്മിയും മാത്രമാണ് പങ്കെടുത്തത്.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രേയയും കാമുകനും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും ഒരു ചിത്രം പോലും ഇതുവരെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

പോക്കിരിരാജ, കാസനോവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് ശ്രേയ. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി എത്തിയതും ശ്രേയയായിരുന്നു.

ഗായത്രിയാണ് ശ്രേയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കാര്‍ത്തിക്ക് നരേന്റെ നരകാസുരനിലും ശ്രേയ വേഷമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News