പ്രതാപത്തിന്‍റെ പരകോടിയില്‍ ബുംബും അഫ്രീദി; 325 സ്‌ട്രൈക്ക്‌റേറ്റില്‍ അഫ്രീദി അടിച്ചുതകര്‍ത്തു; വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ഷാഹിദ് അഫ്രീദി അറിയപ്പെട്ടിരുന്നത്. 37 പന്തുകളില്‍ സെഞ്ചുറിയടിച്ചാണ് അഫ്രിദിയെന്ന പതിനേഴുകാരന്‍ ക്രിക്കറ്റ് ലോകത്തെ ആദ്യം അത്ഭുതപ്പെടുത്തിയത്.

പിന്നീട് ബാറ്റിനൊപ്പം പന്തുകൊണ്ടും പലവട്ടം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് അഫ്രീദി. ഇപ്പോഴിതാ 38ാം വയസ്സിലും താനൊരു അത്ഭുതമാണെന്ന് ബുംബും അഫ്രീദി തെളിയിച്ചിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് മുന്‍ പാക് നായകന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. പെഷവാര്‍ സല്‍മിക്കെതിരായ മത്സരത്തില്‍ കറാച്ചി കിംഗ്‌സിന് വേണ്ടുള്ള അഫ്രീദിയുടെ പ്രകടനം കാണേണ്ടതു തന്നെ.

എട്ട് പന്തില്‍ നിന്ന് 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നത്. 325 ആയിരുന്നു താരത്തിന്റെ പ്രഹരശേഷി.

പെഷവാറിന്റെ സൂപ്പര്‍ ബൗളര്‍ സമീന്‍ ഗുല്ലിനെ ഹാട്രിക് സിക്‌സിനാണ് അഫ്രീദി ശിക്ഷിച്ചത്. പക്ഷെ അഫ്രീദിയുടെ തട്ടുപൊളിപ്പന്‍ പ്രകടനവും ടീമിന് രക്ഷയായില്ല. 182 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്രീദിയും കൂട്ടരും 44 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News