വിവാദങ്ങള്‍ അകലുന്നുവോ; മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് ജീവിതം അവസാനിക്കില്ല; കളി തുടരാന്‍ അനുമതി?

ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭാര്യ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ അത്രത്തോളം ഗുരുതരമായിരുന്നു. പീഡനവും ഒത്തുകളിയും സെക്സ് റാക്കറ്റിലെ കണ്ണിയെന്നതുമടക്കമുള്ള ആരോപണങ്ങള്‍ രാജ്യമാകെ ചര്‍ച്ചയായിരുന്നു.

ഒത്തുകളി വിവാദം ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിനും തിരിച്ചടിയാകുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതിനു പിന്നാലെ ഐപിഎല്ലിലും റെഡ് കാര്‍ഡ് കിട്ടിയിരുന്നു താരത്തിന്.

എന്നാല്‍ ഷമിയെ സംബന്ധിച്ചടുത്തോളം ശുഭകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഐപിഎല്‍ കളിക്കാന്‍ താരത്തിന് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി കൊടുത്തെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിഡ് ഡേ ഡോട്ട് കോമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഐ പി എല്ലില്‍ നിന്ന് ഷമിയെ വിലക്കില്ലെന്നും വ്യക്തിജീവിത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ക്രിക്കറ്റുമായി കൂട്ടിയിണക്കുന്നതില്‍ താല്‍പര്യമില്ലെന്നും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ഷമിയെ ടീമിലെത്തിച്ച ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ സബന്ധിച്ചടുത്തോളം സന്തോഷകരമായ വാര്‍ത്തയാണിത്. പക്ഷെ ഒത്തുകളി സംബന്ധിച്ച് ഷമിയുടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളില്‍ ബിസിസിഐയുടെ അന്വേഷണം നടക്കുകയാണ്.

അടുത്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമെന്നും അതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് ഐ പി എല്‍ ചീഫ് രാജീവ് ശുക്ല നേരത്തെ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News