അച്ചാര്‍ ക‍ഴിച്ചാലെന്താ; ഗുണദോഷങ്ങള്‍ ഇങ്ങനെ

മലയാളികള്‍ക്ക് ഒ‍ഴിച്ചുകൂടാനാവാത്ത ഒന്നാണ് അച്ചാര്‍. എന്നാല്‍ ഏത് നേരവും ഭക്ഷണത്തിനൊപ്പം അച്ചാര്‍ ക‍ഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്.

ഉയര്‍ന്ന അളവില്‍ സോഡിയവും എണ്ണയും അച്ചാറില്‍ അടങ്ങിയിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെന്ന ധാരണയില്‍ അച്ചാര്‍ ഉപയോഗിക്കാത്തവരുമുണ്ട്.

എന്നാല്‍ അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ ചൂടാക്കാത്തതിനാല്‍ ഇത് പച്ചക്കറിയിലെ ന്യൂട്രീഷ്യന്‍ ഘടകങ്ങള്‍ നശിക്കാതെ ശരീരത്തിലെത്താന്‍ സഹായകമാണ്.

അതുപോലെ അച്ചാറിലെ വിനാഗിരി ശരീരത്തിന്‍റെ മെറ്റബോളിസത്തിന് നല്ലതാണ്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന റെഡിമെയ്ഡ് അച്ചാറുകള്‍ക്ക ഈ ഗുണം ലഭ്യമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here