ഈ മോഷണം കണ്ടാല്‍ ആരും ചിരിച്ചുപോകും; വിദഗ്ധ തന്ത്രവുമായി വന്ന കള്ളന്റെ പമ്പര വിഡ്ഢിത്തം; വീഡിയോ

കള്ളന്‍മാരെകുറിച്ചുള്ള എല്ലാ ധാരണയും പൊളിച്ചെഴുതുകയാണ് ഇവിടെയൊരു കള്ളന്‍. ഈ മോഷണം കണ്ടാല്‍ ആരുമൊന്ന് ചിരിച്ച് പോകും.

മുഖം മറച്ച് മോഷണത്തിനുവരുന്നയാളാണ് പൊതുവെ നമ്മുടെ സങ്കല്‍പ്പകള്ളന്‍. എന്നാല്‍ കന്യാകുമാരിയിലെ ഈ കള്ളന്‍ മുഖം മറച്ചിരുന്നെങ്കിലും ഈ മോഷ്ടാവിന്റെ അസാമാന്യ മുഖം മറക്കല്‍ കന്യാകുമാരിയെ ചിരിപ്പിച്ചു. സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മറച്ചായിരുന്നു കന്യാകുമാരി കൊളച്ചലിലെ ഒരു മൊബൈല്‍ ഷോപ്പില്‍ മോഷണത്തിനെത്തിയത്. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്ന പോലെയാണ് ഈ കള്ളന്‍.

അതീവ ശ്രദ്ധയോടെ കടയിലേക്ക് കടന്നു വരുന്നതും ചുറ്റും ആരെങ്കിലും ഉണ്ടോയെന്ന് നോക്കുന്നതും വളരെ വ്യക്തമായി സിസിടിവിയില്‍ കാണാം. മുഖമറച്ചെന്ന ധാരണയില്‍ വരുന്ന കള്ളന്‍ തന്റെ മുഖം വളരെ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞത് അറിഞ്ഞിരുന്നില്ല. കള്ളന്റെ ഇടതു കൈയ്യിലെ ടാറ്റുവും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമണ്.

എന്നാല്‍ മോഷണം കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയും. സിസിടിവി പരിശോധനക്കുശേഷം മണിക്കുറുകള്‍ക്കകം കള്ളന്‍ അറസ്റ്റിലാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here