കീ‍ഴാറ്റൂരിനെ അറിയും സത്യം അറിയും

കീ‍ഴാറ്റൂരിനെ അറിയും സത്യം അറിയും. കീഴാറ്റൂര്‍ വിഷയത്തെകുറിച്ച് ഷെറി ഗോവിന്ദന്‍ പ്രതികരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെറി തന്റെ അഭിപ്രായം പങ്കുവെച്ചത്.

തളിപ്പറമ്പും കീഴാറ്റൂരും കാണാത്ത കുറേ നല്ല സുഹൃത്തുക്കൾ ഇന്നലെയുമിന്നുമായി ഫോണിലൂടെ ആശങ്ക പങ്ക് വെച്ചു – എന്ത് കൊണ്ട് കീഴാറ്റൂർ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന്. ഒറ്റ വാചക ഉത്തരം – സത്യമറിയുന്നത് കൊണ്ടും കീഴാറ്റൂരിനെ അറിയുന്നത് കൊണ്ടും.

കീഴാറ്റൂരിൽ ആർക്കും വരാം. അളവ് കഴിഞ്ഞ് മഞ്ഞ കുറ്റിയിട്ടിട്ടുണ്ട്. 250 ഏക്കർ വയൽ ഏറ്റെടുക്കുമെന്ന ഭീതിയിലാണ് സമരം തുടങ്ങിയത്. ഏറ്റെടുക്കുന്നത് 11.5 ഏക്കർ. അതിൽ നെൽ വയൽ അഞ്ചേക്കറിൽ താഴെ. അതിൽ കൃഷി നടന്നത് തീരെ കുറച്ച് സ്ഥലത്ത് . തോട് മൂടില്ല… നീരൊഴുക്ക് നഷ്ടപ്പെടില്ല. .. ഒരു വീടും പോകില്ല . കീഴാറ്റൂരിൽ നിന്നുൽപാദിപ്പിക്കപ്പെടുന്ന നെല്ല് ഇനിയുമതേ അളവിൽ തന്നെ വിളയും.

പുറത്ത് കോലാഹലങ്ങൾ നടക്കുമ്പോഴും കീഴാറ്റൂർ ശാന്തമായിരുന്നു. അല്ലെങ്കിൽ കീഴാറ്റൂർ പരമാവധി സംയമനം പാലിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ അക്രമിക്കപ്പെട്ടിട്ടും ഒരു സമരക്കാരനും തിരിച്ചക്രമിക്കപ്പെട്ടില്ല .

തുടക്കത്തിൽ സമരത്തിന്റെ കൂടെയുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പിന്മാറി. ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പിൻ വാങ്ങിയത്. ബാക്കിയുള്ളവർക്ക് അളവ് കുറ്റി കാണുന്നതോടെ കാര്യം ബോധ്യമാവുകയും ചെയ്യും. ഒന്നൊഴിയാതെ മുഴുവൻ പേരും നാടിന്റെ കൂടെ നിൽക്കും. ഭൂമി നഷ്ടപ്പെടുന്ന 60 കുടുംബങ്ങളിൽ 57 പേരും ഇപ്പോൾ ഭൂമി വിട്ട് കൊടുത്തു കഴിഞ്ഞു.

കീഴാറ്റൂരിൽ നിന്നും റോഡ് പൂക്കോത്ത് തെരുവ് വഴി തിരിച്ച് വിടണമെന്ന് ഇപ്പോഴും ചിലർ വാദിക്കുന്നു. തളിപ്പറമ്പിനെ അറിയാത്തവരോട് – പൂക്കോത്ത് തെരുവ് തളിപ്പറമ്പിലെ എറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്. അവിടെ താമസിക്കുന്നത് സമ്പന്നരല്ല. തളിപ്പറമ്പിലെ നെയ്ത്ത് ഗ്രാമമാണ് തെരുവ്. നൂറിലധിക ചെറിയ വീടുകൾ ഒരു ചെറിയ പ്രദേശത്ത് ഒരുമിച്ചില്ലാതാകും ..

സമരക്കാരെ വേദനിപ്പിക്കാനോ അധിക്ഷേപിക്കാനോ ഇല്ല. കീഴാറ്റൂരിൽ വ്യക്തിപരമായി എറ്റവും ആത്മബന്ധമുള്ളത് സുരേഷിനോടും ലതയോടുമാണ്. വിയോജിപ്പുകൾക്കിടയിലും അത് തുടരുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News