മാണിയുടെ പിന്തുണ തേടുന്നതില്‍ ബിജെപിയില്‍ ഭിന്നത; മാണി തയ്യാറെങ്കില്‍ എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് കുമ്മനം; കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് വി മുരളീധരന്റെ പരിഹാസം

ചെങ്ങന്നൂര്‍: KM മാണിയെ NDA മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് BJP സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മാണി അനുകൂലമായ തീരുമാനം പറഞ്ഞാല്‍ എന്‍ഡിഎ ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കുമെന്ന് കുമ്മനം പറഞ്ഞു.

KM മാണിയെ പരിഹസിച്ച് BJP നേതാവ് V മുരളീധരന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് KM മാണിയെ കുമ്മനം സ്വാഗതം ചെയ്തത് എന്നതും ശ്രദ്ധേയമായി. ഇതോടെ മാണിയെ ചൊല്ലി BJP നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു.

മുതിര്‍ന്ന BJP നേതാവും ദേശീയ സെക്രട്ടറിയുമായ PK കൃഷ്ണദാസ് KM മാണിയെ സന്ദര്‍ശിച്ച് പിന്തുണയും, സഹകരണവും തേടിയ സാഹചര്യത്തിലാണ് V മുരളീധരന്‍ നേതൃത്വത്തിന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചത്.

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കള്ളന്‍മാരുടെയും കൊള്ളക്കാരന്റെയും പിന്തുണ ചിലപ്പോള്‍ വേണ്ടിവരുമെന്നും എത് സാഹചര്യത്തിലാണ് KM മാണിയുടെ പിന്തുണ തേടിയതെന്ന് കുമ്മനത്തോട് ചോദിക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ പ്രസ്താവന വന്ന് ഒരു മണിക്കൂര്‍ തികയും മുന്‍പ് കുമ്മനം തീര്‍ത്തടിച്ചു. മാണിയെ NDAയില്‍ എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം BJPയില്‍ രൂക്ഷമാണ ശക്തമായ സൂചനയാണ് ഇരു വിഭാഗം നേതാക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News