അകാലനരയില്‍ ആശങ്കയിലാണോ നിങ്ങള്‍?; ഇതാ ചില പോംവ‍ഴികള്‍

അകാലനര ഇന്ന് യുവതലമുറ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും തലമുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്.

അതുകൊണ്ടു തന്നെ തലമുടിയുടെ സൗന്ദര്യ സംരക്ഷണം പ്രധാനമാണ്. എന്നാല്‍ ഇന്ന് മിക്ക ചെറുപ്പക്കാരേയും അകാലനര ബാധിച്ചിരിക്കുന്നു. അകാലനര മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍.

ചെമ്പരത്തി പൂവ്

ചെമ്പരത്തി താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നത് തലയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. ചെമ്പരത്തി പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ അകാല നര അകറ്റാന്‍ സാധിക്കും. തലമുടി വളരാനും കറുത്ത തലമുടിക്കും വളരെ നല്ലതാണ് ചെമ്പരത്തി പൂവ്.

നെല്ലിക്ക

മോരില്‍ നെല്ലിക്ക അരച്ച് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും. അതുപോലെ കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രോട്ടീന്‍ അടങ്ങിയ ആഹാരം

പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ പുരട്ടുന്നതും നല്ലതാണ്.

മൈലാഞ്ചി

തലമുടിയുടെ ഭംഗി കൂട്ടാന്‍ മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും മൈലാഞ്ചി നല്ലതാണ്. മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ അകാലനര മാറുമെന്നാണ് കണ്ടെത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here