വസ്ത്രമ‍ഴിച്ചു കാണിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു; നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് പല അഭിനേത്രികളും തുറന്നുപറഞ്ഞിരുന്നു. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ നടക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പലരും നടത്തിയത്.

ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഭിനേത്രികള്‍ രംഗത്തുവന്നതോടെയാണ് മി ടൂ കാംപയിനിന് തുടക്കമായത്. ഹോളിവുഡില്‍ മാത്രമല്ല കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയാള സിനിമയും ഒന്നടങ്കം ഞെട്ടിയിരുന്നു.

നായകന്‍മാരെപ്പോലും വെല്ലുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അത്തരത്തില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജെന്നിഫര്‍ ലോപ്പസ് നടത്തിയ വെളിപ്പെടുത്തല്‍ സിനിമാലോകത്തെ വീണ്ടും നടുക്കിയിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഹോളിവുഡ് അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. ഹോളിവുഡ് സിനിമയിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നോട് ഷര്‍ട്ടഴിച്ച് ശരീരഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് താരം പറയുന്നു. സിനിമയിലെ തുടക്കകാലത്തായിരുന്നു ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. ഓഡീഷനിടയിലായിരുന്നു അയാള്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടത്.

ആദ്യം പതറിപ്പോയിരുന്നുവെങ്കിലും ധൈര്യപൂര്‍വ്വമാണ് ആ സംഭവത്തെ നേരിട്ടതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ജെന്നിഫറിന്റെ വെളിപ്പെടുത്തല്‍ ഹോളിവുഡ് സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകന്‍ അങ്ങനെ ചോദിച്ചതിന് ശേഷം തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് അറിയുന്നുണ്ടായിരുന്നു. ആകെ മരവിച്ച് പോയൊരു അവസ്ഥയിലായിരുന്നു അപ്പോള്‍. എങ്ങനെ ഇതിനെ നേരിടണമെന്നായിരുന്നു ആലോചിച്ചത്. ഈ മനുഷ്യന്‍ തന്നെ വാടകയ്‌ക്കെടുത്തിരിക്കുകയാണോ എന്ന് വരെ തോന്നിപ്പോയിരുന്നുവെന്നും ജെന്നിഫര്‍ ലോപ്പസ് പറയുന്നു.

ഗോല്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയിലും ഓസ്‌കാര്‍ പ്രഖ്യാപനത്തിനിടയിലും ഇത്തരത്തില്‍ സിനിമയിലെ മോശം പ്രവണതയെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പ്രതിഷേധ സൂചകമായി കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു പലരും ചടങ്ങിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News