ഉടനെത്തും യുവാക്കളുടെ ആവേശമായ ഹോണ്ട സിബിആര്‍-250R; ‍വില പുറത്തുവിട്ട് കമ്പനി

ഉടന്‍ വിപണിയിലെത്താനിരിക്കുന്ന ഹോണ്ട സിബിആര്‍ 250R ന്‍റെ വില കമ്പനി പുറത്തുവിട്ടു. 1.63 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

ഷോറൂമുകളിലെത്തുമ്പോള്‍ 1.93 രൂപ പ്രൈസ്ടാഗിലായിരിക്കും സിബിആര്‍ 250R എബിഎസ് പതിപ്പ് അവതരിക്കുക. ഹെഡ്‌ലാമ്പിലും നിറങ്ങളിലും ഗ്രാഫിക്സിലും നേരിയ മിനുക്കുപണികള്‍ നടത്തി എന്നതുമാത്രമാണ് വ്യത്യാസം. ഓട്ടോ എക്സ്പോയില്‍ ഡ്യൂവല്‍ ഹെഡ്‌ലാമ്പ് സെറ്റപ്പോടെയുള്ള പുത്തന്‍ സിബിആര്‍ 250R നെ ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളിലാത്ത പുതിയ സിബിആര്‍ 250R പതിപ്പാണ് പുറത്തിറങ്ങുന്നത്.

പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ് ലാമ്പാണ് 2018 സിബിആര്‍ 250R ന്റെ പ്രധാന പ്രത്യേകത. കാര്യമായ ഡിസൈന്‍ മാറ്റങ്ങളില്ലെങ്കിലും പുത്തന്‍ ബോഡി ഗ്രാഫിക്സ് വാഹനത്തിന് മാറ്റ് കൂട്ടുന്നുണ്ട്. മാര്‍സ് ഓറഞ്ച്, സ്ട്രൈക്കിംഗ് ഗ്രീന്‍ എന്നീ രണ്ട് പുത്തന്‍ കളര്‍ ഓപ്ഷനുകളിലാണ് 2018 സിബിആര്‍ 250R തിരിച്ചുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel