പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ

വേനലവധി മുന്നില്‍ കണ്ട് പ്രവാസികളെ കൊള്ളയടിക്കാന്‍ ഒരുങ്ങുകയാണ് വിമാന കമ്പനികള്‍. വേനലവധിയും വിഷുവും കടന്നുവന്നതോടെ ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ് വിമാനകമ്പനികള്‍. ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ചെറുതു വലുതുമായ എല്ലാ വിമാനങ്ങള്‍ക്കും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്.

എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തി. സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ എന്നാണ് അവസ്ഥ. അവസരം ഉപയോഗപ്പെടുത്തി യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികള്‍.

കരിപ്പൂരില്‍ നിന്ന് ദുബൈ, ഷാര്‍ജ, അബൂദബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 ത്തിന് മുകളിലെത്തി. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള. രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്. ഖത്തറിലേക്ക് വിസ വേണ്ടെന്നുള്ളതിനാല്‍ സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍.

സൗദിയിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ 30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ മേഖലയിലേക്ക് വിമാനങ്ങളില്ലാത്തതിനാല്‍ പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News