സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കോടിയേരി

തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍നിന്ന് സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ഇത്തവണത്തെ ഇ എം എസ് ദിനാചരണം.

ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട എംഎല്‍എ ആയിരുന്ന അഡ്വ. കെ കെ രാമചന്ദ്രന്‍നായരുടെ അകാലത്തിലുള്ള വേര്‍പാടാണ് പ്രസ്തുത മണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയിട്ടുള്ളത്. രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കുന്നതാണ്.

മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനെ പ്രഖ്യാപിച്ചതുമുതല്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍ അതിനെ ബലപ്പെടുത്തുന്നതാണ്. മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് പകരും.

ആധുനികകേരളത്തിന്റെ ശില്‍പ്പിയായ ഇ എം എസിന്റെ സ്മരണയോടുള്ള ആദരവ് എന്നത്, ഒരു നവകേരളസൃഷ്ടിക്കായി യത്‌നിക്കുന്ന കേരളത്തിലെ സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയെന്നതാണ്.

ഇന്ന് രാവിലെ ഇ എം എസ് അക്കാദമിയില്‍ വെച്ച് നടത്തിയ സഖാവ് ഇ എം എസ് അനുസ്മരണ പ്രഭാഷണത്തില്‍ മുകളില്‍ പറഞ്ഞ കാര്യം കൂടി വിശദമായി പ്രതിപാദിക്കാന്‍ സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News