കാമുകിയെ കാണാന്‍ ഫ്‌ളാറ്റിലെത്തി; പിതാവിനെ കണ്ടപ്പോള്‍ രണ്ടാം നിലയില്‍ നിന്ന് ചാടി; 19 കാരന്റെ നില ഗുരുതരം

കാമുകിയെ കാണാന്‍ ഫ്‌ളാറ്റില്‍ എത്തിയ യുവാവിന്റെ നില ഗുരുതരം. 19 കാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു.

എന്നാല്‍ കാമുകിയുടെ പിതാവിനെ കണ്ടതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ നില ഗുരുതരമാണ്. ഫ്‌ളാറ്റിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ചാടിയ യുവാവിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഷാര്‍ജയിലെ മൈസലൂന്‍ ഏരിയയിലാണ് സംഭവം.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്നാണ് സൂചന. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് പിതാവ് കടന്നുവന്നപ്പോള്‍ പിതാവിന്റെ കണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടിയത്.

ഗുരുതര പരുക്കുകളോടെ ഷാര്‍ജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവാവ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News