സ്വന്തം പ്രസവമെടുത്ത് വൈറലായി ഡോക്ടര്‍ എമിലി

ഡോക്ടറായ എമിലി ഡയലിന് വലിയൊരാഗ്രഹമുണ്ടായിരുന്നു. വയറ്റില്‍ക്കിടക്കുന്നതന്റെ കുഞ്ഞിനെ സ്വന്തം കൈകൾ കൊണ്ട് എടുക്കണം.അതു ക്യാമെറയിൽ പകർത്തുകയും വേണം.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് എമിലി കാത്തിരുന്ന ദിവസം വന്നെത്തി. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു എമിലിയുടെ പ്രസവം. എമിലിയുടെ ആഗ്രഹപ്രകാരം തന്നെ ഡോക്ടര്‍മാര്‍ പ്രസവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി.

പ്രസവ സമയം എമിലിയുടെ വയര്‍ മാത്രമാണ് മരവിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ നടക്കുന്നതെല്ലാം അവര്‍ക്ക് അറിയാമായിരുന്നു. ആഗ്രഹം പോലെ തന്നെ ശസ്ത്രക്രിയ നടക്കുന്നതിനിടെ കുഞ്ഞിനെ ആദ്യമായി തൊട്ടതും പുറത്തേക്ക് എടുത്തതും എമിലിയായിരുന്നു.

നിരവധി പ്രസവങ്ങള്‍ എമിലി കണ്ടിട്ടുണ്ടെങ്കിലും സ്വന്തം കുഞ്ഞിനെ ആദ്യമായി തൊട്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമായിരുന്നു തോന്നിയതെന്ന് എമിലി പറയുന്നു.

കുഞ്ഞിനെ കൈകളില്‍ എടുത്തപ്പോള്‍ തന്നെ പെണ്‍കുഞ്ഞാണെന്ന് എമിലിക്ക് മനസ്സിലായി. അപ്പോള്‍ തന്നെ അവള്‍ക്ക് എമ്മ എന്ന പേരുമിട്ടു. എമിലിയുടെയും ഭര്‍ത്താവ് ദാനിയലിന്റെയും രണ്ടാമത്തെ കുഞ്ഞാണ് എമ്മ.

ആദ്യത്തെ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. തന്റെ കരിയറും ജീവിതവും ഇ‍ഴചേര്‍ന്ന നിമിഷം എന്നാണ്എമ്മയുടെ വരവിനെ എമിലി വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News