‘എന്റെ കവിതകള്‍ ഇനി സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുത്’; പ്രതിഷേധവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

തന്റെ കവിതകളെ കുറിച്ച് ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ മോശം പ്രവണതകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് കൊടുക്കുകയും അവരെ പഠിപ്പിക്കാന്‍ ആവശ്യമായ യോഗ്യതക്കപ്പുറം മറ്റ് വഴികളിലൂടെ അധ്യാപകരാകന്നവരും മലയാള ഭാഷയെ നശിപ്പിക്കുകയാണെന്നും ചുളളിക്കാട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here