ചെകുത്താന്റെ വേഷമണിഞ്ഞ് അവള്‍ സമ്മാനം നേടി; അതേ വേഷത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമോ ആത്മഹത്യയോ; പങ്കാളിയുടെ മൊഴി ഇങ്ങനെ

പ്രച്ഛന്ന വേഷമത്സരത്തിന് വിവാധ രൂപത്തിലും ഭാവത്തിലുമാണ് മത്സരാര്‍ത്ഥികള്‍ എത്താറുള്ളത്. എന്നാല്‍ പ്രശസ്തമായ ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരം ഇപ്പോള്‍ ശ്രദ്ധയാകര്‍ശിക്കുന്നത് മത്സരാര്‍ത്ഥിയുടെ മരണത്തിലൂടെയാണ്.

ചെകുത്താന്റെ വേഷം ധരിച്ച് സമ്മാനം വാങ്ങിയ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്റി അതേ വേഷത്തില്‍തന്നെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിന്റെ ഞെട്ടലിലാണ് ഏവരും.

ഇരുപത്തെട്ട് വയസ് പ്രായമുള്ള ഹാരിയറ്റ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പും അണിഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഹാരിയറ്റ് ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഹാരിയറ്റിന്റെ പങ്കാളി ജോഷ് മെര്‍സിയര്‍ അടക്കമുള്ളവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഹാരിയറ്റുമായി സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്നാണ് മെര്‍സിയര്‍ മൊഴി നല്‍കിയിരിക്കുന്നത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഉടന്‍ തന്നെ നമ്മള്‍ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ഇത്തരം സന്ദേശങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ളതിനാല്‍ കാര്യമാക്കിയില്ലെന്നും അദ്ദേഹം പറയുന്നു.

വിഷാദമനുഭവിക്കുന്ന സമയങ്ങളില്‍ ഹാരിയറ്റ് സ്വയം വേദനിപ്പിക്കുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്തായാലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News