വർക്കല ഭൂമി ഇടപാടിനെതിരെ സിപിഐഎം; എംഎല്‍എയായ ഭര്‍ത്താവിന്‍റെ സ്വന്തക്കാരനു വേണ്ടി ഇടപെട്ട സബ്കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആനാവൂര്‍; പരിശോധിച്ച് നടപടിയെന്ന് മന്ത്രി

വർക്കല ഭൂമി ഇടപാടിനെതിരെ സി പി ഐ എം രംഗത്ത്.  ഇടപാട് വിജിലൻസ് അന്വോഷിക്കണമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സബ്കളക്ടർ ദിവ്യ എസ് അയ്യർക്കതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വർക്കലയിൽ ഭൂമി വിട്ടു നൽകിയതിൽ വീ‍ഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ വ്യക്തമാക്കി. സർക്കാർ ഭൂമി സർക്കാരിന്‍റെതായി നില നിർത്തുമെന്നും മന്ത്രി പറഞ്ഞു.

ജി കാർത്തികേയന്‍റെ ഗണ്‍മാനായിരുന്ന വ്യക്തിയുടെ ബന്ധുവിനാണ് വർക്കലയിൽ മകൻ ശബരീനാഥൻ എം എൽ എയുടെ ഭാര്യയും സബ്കളക്ടറുമായ ദിവ്യ എസ് ഐയ്യർ ഭൂമി അനധികൃതമായി നൽകിയത്. അതിനാൽ ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആ‍വശ്യപ്പെട്ടു.

സ്വകാര്യവ്യക്തിക്ക് അനധികൃതമായി ഭൂമി നൽകിയത് അ‍ഴിമതിയാണെന്നും സബ് കളക്ടർക്കെതിരെ നടപടി എടുക്കണമെന്നും ആനാവൂർ പറഞ്ഞു. വിവാദഭുമി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വർക്കലയിൽ ഭൂമി വിട്ടു നൽകിയതിൽ വീ‍ഴ്ചയുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ വ്യക്തമാക്കി. സർക്കാർ ഭൂമി സർക്കാരിന്‍റെതായി നില നിർത്തുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ സ്ഥലം എം എൽ എ വി ജോയ് പരാതിപെട്ടതിനെ തുടർന്ന് ഭൂമിയിടപാട് സംബന്ധിച്ച രേഖയും ഫയലുകളും വിളിച്ചു വരുത്തി പരിശോധിക്കാൻ ലാന്‍റ് റവന്യൂ കമ്മീഷ്ണർ തീരുമാനിച്ചു. വിശദമായ പരിശോധനക്കശേഷം കമ്മീഷണർ റവന്യമന്ത്രിക്ക് റിപ്പോർട്ട് നർകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News