ക്രിക്കറ്റിനായി ഫുട്ബോള്‍ മൈതാനം നശിപ്പിക്കുന്നതെന്തിന്; തിരുവനന്തപുരത്ത് ഒന്നാന്തരം സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നതാര്‍ക്കുവേണ്ടി; ചോദ്യങ്ങളുമായി ഇയാന്‍ ഹ്യൂം

കൊച്ചി: കലൂർ രാജ്യാന്തര സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ബ്ലാസ്​​റ്റേഴ്​സ്​ സൂപ്പർതാരം ഇയാൻ ഹ്യൂം രംഗത്ത്. ഒരു ക്രിക്കറ്റ് മത്സരത്തിന്​ വേണ്ടി ഫുട്​ബാൾ മൈതാനം നശിപ്പിക്കുന്നതെന്തിനാണെന്ന്​ ഹ്യൂം ചോദിച്ചു.

തിരുവനന്തപുരത്ത് ലോകനിലവാരമുള്ള​ ക്രിക്കറ്റ്​ സ്​റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം മത്സരത്തി​ന്‍റെ വേദിയാക്കുന്നതിനോട്​ യോജിപ്പില്ലെന്നും സോഷ്യല്‍മീഡിയയിലൂടെ ഹ്യൂം തുറന്നടിച്ചു.

കൊൽകത്തയിലെ വിഖ്യാത ക്രിക്കറ്റ്​ മൈതാനമായ ഇൗഡൻ ഗാർഡൻ ഫുട്​ബാളിനായി വിട്ടു നൽകുമോ ? കലൂർ മൈതാനം ഫുട്​ബാളിന്​ മാത്രമായി വിട്ടു കൊടുക്കണമെന്നും ഹ്യൂം ആവശ്യപ്പെടുന്നു.

ക്രിക്കറ്റിനോടുള്ള താൽപര്യത്തെ ബഹുമാനിക്കുന്നു. എന്നാൽ തിരുവനന്തപുരത്ത്​ ഒരു ക്രിക്കറ്റ്​ മൈതാനം ഉള്ളപ്പോൾ ഒരേയൊരു മത്സത്തിന്​ വേണ്ടി ഗ്രൗണ്ട്​ നശിപ്പിക്കരുതെന്നുംഹ്യൂം അപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News