ചെങ്ങന്നൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിജ്ഞയെടുത്ത് ബിഡിജെഎസ്; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിയോജകമണ്ഡലം കമ്മിറ്റി

ചെങ്ങന്നൂരില്‍ BJP – BDJS തര്‍ക്കത്തിന് ശമനമില്ല. ഉപതെരഞ്ഞെടുപ്പില്‍ BJPയുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് BDJS നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന നേത്യത്വം എടുത്ത തീരുമാനത്തോടെപ്പം നിൾ ക്കാനാണ് BDjട ചെങ്ങന്നൂർ ഘടകം തീരുമാനിച്ചത്.

മുന്നണിയിൽ നിരന്തരമായി നേരിടുന്ന അവഗണനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കേണ്ടന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

ബിജെപിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് BDJS ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിനെ കാണുന്നത് . പാർട്ടിയുടെ ശക്തി അറിയിക്കുന്നതാവണം തിരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കേണ്ടന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ചെങ്ങന്നൂരിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിൻറെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ പറഞ്ഞു.

ബിഡിജെഎസ് കടുത്ത നിലപാട് തുടർന്നാൽ തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിൻറെ അടിസ്ഥാനത്തിൽ ബിജെപി അനുനയ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെപ്പം നിൾക്കാനുള്ള BDjട മണ്ഡലം കമ്മറ്റി തീരുമാനം BJP യെ സമ്മർദ്ധത്തിലാക്കും .

കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ള വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി വിഷയം പരിഹരിക്കാൻ ഉടപെടണമെന്ന് ആവശ്യപ്പെടിരുന്നു. അതേസമയം ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമായില്ലെങ്കിൽ മുന്നണി ബന്ധം ഉപേക്ഷിക്കുന്നതടക്കുമുള്ള കടുത്ത തീരുമാനം ബിഡിജെഎസ്
കൈകൊണ്ടേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here