കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാരാണെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍.

സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണെന്നും മന്ത്രി.

വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here