മോശം പെരുമാറ്റം: രാധിക തല്ലിയ സൂപ്പര്‍താരത്തെ കണ്ടെത്തി

തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ കൊണ്ടും ഉറച്ച നിലപാടുകളുടെ തുറന്നു പറച്ചിലുകള്‍ കൊണ്ടും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബോളിവുഡ് താരസുന്ദരി രാധിക ആപ്‌തെ.

സിനിമാ ലോകത്ത് സ്വന്തമായ ഒരിടം കരസ്ഥമാക്കിയ താരം കൂടിയാണ് രാധിക. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നതില്‍ രാധിക ആരെയും ഭയക്കാറുമില്ല.

കഴിഞ്ഞദിവസം രാധിക നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചര്‍ച്ച. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് മറ്റൊന്നും ആലോചിക്കാതെ താന്‍ അയാളെ തല്ലിയെന്നും രാധിക വെളിപ്പെടുത്തി.

രാധിക പറഞ്ഞത് ഇങ്ങനെ:

ആ സെറ്റിലെ എന്റെ ആദ്യ ദിവസമായിരുന്നു അത്. ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമായിരുന്നു അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. എല്ലാം സെറ്റു ചെയ്തു.

ഇതിനിടെ തെന്നിന്ത്യയിലെ ഒരു പ്രമുഖതാരം എന്റെ കാലില്‍ അനാവശ്യമായി തോണ്ടി. സഹിക്കവയ്യാതെ മറ്റൊന്നും ആലോചിക്കാതെ നായകനെ തല്ലുകയായിരുന്നു. അവിടെ അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു.

ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. എനിക്ക് അതുപോലെ ദേഷ്യം വന്നിരുന്നു. അയാള്‍ എന്നെ തന്നെ കുറേനേരം നോക്കി നിന്നു. പക്ഷേ പിന്നെ എന്നെ തൊടാനെ വന്നിട്ടില്ല.

രാധികയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സൂപ്പര്‍താരം എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. ആ നടന്‍ ബാലകൃഷ്ണയാണെന്നാണ് ആരാധകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനവേഷത്തിലെത്തിയത് ബാലകൃഷ്ണയാണ്. ഇതോടെയാണ് രാധികയോട് അപമര്യാദയായി പെരുമാറിയത് ബാലകൃഷ്ണയാണെന്ന് ആരാധകര്‍ വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News