മനുഷ്യരെ അമ്പരപ്പിച്ച് ഇതാ ഒരു ഗൊറില്ല നടത്തം; വീഡിയോ

കൈയില്‍ ചളി പറ്റാതിരിക്കാന്‍ ഗൊറില്ല തീരുമാനിച്ചത് കൈ കുത്താതെ നടക്കാന്‍. ഇരു കൈയിലും ക‍ഴിക്കാന്‍ ഭക്ഷണ സാധനങ്ങളുണ്ടെങ്കില്‍ പിന്നെ നാലു കാലുകളിലും നടക്കുവതെങ്ങനെ ? കൂളായി ഇരു കാലുകളിലും നടക്കുന്ന ഗൊറില്ലയെ കാണൂ.

ഫിലാഡെല്‍ഫിയയിലെ മൃഗശാലയിലെ ഗൊറില്ല ഇപ്പോള്‍ എങ്ങും താരമാണ് ഇരുകൈകളിലും ഭക്ഷണ സാധനങ്ങള്‍ ഉള്ളതിനാല്‍ കൈ കുത്താതെ കൂളായി നടക്കുന്ന ഗൊറില്ലയുടെ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത് ഫിലാഡല്‍ഫിയയിലെ മൃഗശാല അധികൃതര്‍ തന്നെയാണ്.

എന്നാല്‍ കൈകള്‍ ചീത്തയാകാതിരിക്കാനാണ് ഗൊറില്ല കൈ കുത്താതെ നടക്കുന്നതെന്നാണ് മൃഗശാല അധികൃതരുടെ പക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel