തൊടുപുഴയില്‍ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് 20 രൂപ മോഷ്ടിച്ചയാള്‍ക്ക് 500 രൂപ നല്‍കി പൊലീസ്; കയ്യടികളോടെ സോഷ്യല്‍മീഡിയ

തൊടുപുഴ: ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും ഇരുപത് രൂപ മോഷ്ടിച്ച വൃദ്ധന് അഞ്ഞൂറ് രൂപ പിരിവെടുത്ത് നല്‍കി പൊലീസുകാര്‍.

വിശപ്പു കാരണമാണ് കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തതെന്ന് അറിയിച്ചതോടെയാണ് തൊടുപുഴ എസ്.ഐ വിഷ്ണു കുമാറും പൊലീസുകാരും ഇയാള്‍ക്ക് പിരിവെടുത്ത് പണം നല്‍കിയത്.

സംഭവം ഇങ്ങനെ:

കോട്ടയം സ്വദേശിയായ 57കാരന്‍ ഞായറാഴ്ച രാവിലെയാണ് തൊടുപുഴയിലെ ക്ഷേത്രത്തില്‍ നിന്നും 20 രൂപ മോഷ്ടിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തൊഴാനെത്തിയ ഭക്തര്‍ മോഷണവിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് 20 രൂപ മാത്രമാണ് കണ്ടെടുക്കാനായത്.

തുടര്‍ന്ന് ചോദ്യം ചെയ്തതോടെ, 20 രൂപ മാത്രമാണ് താന്‍ എടുത്തതെന്നും വിശന്നിട്ടാണെന്നും വൃദ്ധന്‍ മറുപടി നല്‍കി. ഇതു കേട്ട പൊലീസുകാര്‍ പിരിവെടുത്ത് ഇയാള്‍ക്ക് 500 രൂപ നല്‍കുകയായിരുന്നു.

കോട്ടയം മോനിപ്പള്ളി സ്വദേശിയായ ഇയാള്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ യാതൊരു പരാതിയും നിലനില്‍ക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News