ഓഹരിവിപണി നേട്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. സെന്‍സെക്‌സ് 73.64 പോയന്റ് നേട്ടത്തില്‍ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയര്‍ന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1109 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഒഎന്‍ജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News