ഐഎസ് ഭീകരര്‍ പിടികൂടിയ 39 ഇന്ത്യാക്കാരുടെ പേരില്‍ സുഷമ കള്ളം പറഞ്ഞത് എന്തിനുവേണ്ടി; ഭീകരരുടെ കൈയില്‍ നിന്നും രക്ഷപെട്ട ഹര്‍ജിത്തിന് പറയാനുള്ളത്

39പേരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അറിയമായിരുന്നെന്ന് ഭീകരരുടെ കൈയില്‍ നിന്നും രക്ഷപെട്ട ഹര്‍ജിത് മാസിഹ്. ഭീകരര്‍ എല്ലാവരെയും തന്റെ കണ്മുന്നില്‍ വെച്ചാണ് കൊന്നതെന്ന് പറഞ്ഞെങ്കിലും സുഷമ സ്വരാജ് ഇത് തള്ളിക്കളഞ്ഞെന്നും ഹര്‍ജിത് പറഞ്ഞു. നാല് വര്‍ഷമായി എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആരോപിക്കുന്നത്.

ഇറാഖിലെ മൊസൂളില്‍ നിന്നും 40 ഇന്ത്യക്കാരെയാണ് 2014ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇവരില്‍ നിന്നും രക്ഷപെട്ട് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശിയായ ഹര്‍ജിത് മാസിഹ് അന്ന് തന്നെ എല്ലാവരും കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു. അവര്‍ ഇനി തിരിച്ചു വരില്ലെന്നും, തന്റെ കണ്മുന്നില്‍ വെച്ചാണ് എല്ലാവരെയും കൊന്നതെന്നുമാണ് ഹര്‍ജിത് പറഞ്ഞത്.

ഇത് മുഖവിലക്കെടുക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തയ്യാറായിരുന്നില്ല. ഹര്‍ജിത് പറയുന്നത് കളമാണെന്നും, എല്ലാവരും ജീവനോടെ ഉണ്ടെന്നുമാണ് തനിക്കു കിട്ടിയ റിപ്പോര്‍ട്ടുകള്‍ എന്നാണ് സുഷമ സ്വരാജ് വാദിച്ചത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിലപാട് മാറ്റിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി. എല്ലാവരും കൊല്ലപ്പെട്ടെന്ന് രാജ്യസഭയില്‍ സുഷമ സ്വരാജ് പറഞ്ഞു.

എല്ലാവരും സുരക്ഷിതരാണെന്ന് പറഞ്ഞു കുടുംബങ്ങള്‍ക്കു പ്രതിക്ഷ നല്‍കിയ ശേഷമാണ് വിദേശ കാര്യ മന്ത്രി എല്ലാവരും കൊല്ലപ്പെട്ടെന്ന് പറയുന്നതും.കഴിഞ്ഞ നാല് വര്‍ഷമായി എല്ലാവരും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ പറയുന്നു എല്ലാവരും കൊല്ലപ്പെട്ടെന്ന്. എന്ത് പറയണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് താണെന്നാണ് കൊല്ലപ്പെട്ട ഗുരുചാരന്‍ സിങ്ങിന്റെ ഭാര്യ ഹര്‍ജിത് കൗര്‍ പ്രതികരിച്ചത്.കൊല്ലപ്പെട്ട അമന്റെ പിതാവ് രാജേഷ് ചാന്ദ് ഉള്‍പ്പെടെയുള്ളവരുടെയും പ്രാതികരണം വ്യത്യസ്തമല്ല. എന്തിനാണ് കേന്ദ്രം കള്ളം പറഞ്ഞത് എന്നത് മാത്രമാണ് അവര്‍ക്കറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News