വര്‍ഗീയകലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍; രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം; സ്റ്റാലിന്‍ അറസ്റ്റില്‍; നിരോധനാജ്ഞ തുടരുന്നു; യാത്രയെ തള്ളി രജനിയും കമല്‍ഹാസനും

ചെന്നൈ: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം.

യാത്ര തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരുനല്‍വേലിയില്‍ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ 23 വരെ തുടരും.

രഥയാത്ര നാടിന്റെ സമാധാനം തകര്‍ക്കുമെന്ന് വ്യക്തമാക്കി, റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും മറ്റു പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും അദേഹം പറഞ്ഞു.

സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് നിരോധനാജ്ഞയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് നടന്‍ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

വിഭാഗീയ രാഷ്ട്രീയത്തിനാണ് സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നത്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

രഥയാത്രയെ തള്ളിപ്പറഞ്ഞ് നടന്‍ രജനികാന്തും രംഗത്തെത്തി. രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ലെന്നും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും രജനി പറഞ്ഞു.

ബിജെപിയുമായി ഒരു ബന്ധവും തനിക്കില്ലെന്നും രജനികാന്ത്, ചെന്നൈയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ രജനി വ്യക്തമാക്കി.

1990ല്‍ എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും തുടര്‍ കലാപങ്ങള്‍ക്കും വഴിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News