നാല് കോടിയുടെ ഫെരാരി 458 സ്പൈഡര്‍ കാര്‍ പൊലീസ് ആക്രിപരുവത്തിലാക്കി; കാരണമിതാണ്; വീഡിയോ

ലണ്ടനിലെ ബിര്‍മിങ്ഹാമില്‍ ഏഷ്യന്‍ വംശജനായ വ്യവസായി ഷാഹിദ് ഖാന്‍റെ വിവാദ കാറാണ് പൊലീസ് പിടിച്ചെടുത്തത് തവിടുപൊടിയാക്കിയത്. ഇന്ത്യന്‍ വിപണിയില്‍ നാല് കോടി രൂപയോളം വിലവരും ഈ കാറിന്.

ഇന്‍ഷ്വറന്‍സില്ലാതെ നിരത്തിലിറക്കിയെന്നാരോപിച്ച് ക‍ഴിഞ്ഞ ഏപ്രിലിലാണ് പൊലീസ് കാര്‍ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് സൂക്ഷിച്ച കാര്‍ ക‍ഴിഞ്ഞ ദിവസം ഉടമയെ അറിയിക്കാതെ തകര്‍ക്കുകയായിരുന്നു. കാര്‍ തകര്‍ക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാറിന്‍റെ ഔദ്യോഗിക രേഖകളഒന്നും ഹാജരാക്കാന്‍ ഖാന് ക‍ഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ കാര്‍ മോഷ്ടിച്ചതാണെന്ന സംശയത്തിലായിരുന്നു പൊലീസ്. തന്നെയോ തന്‍റെ അഭിഭാഷകസംഘത്തെയോ അറിയിക്കാതെയാണ് പൊലീസ് കാര്‍ തകര്‍ത്തതെന്ന് ഖാന്‍ ആരോപിക്കുന്നു.

ക‍ഴിഞ്ഞ വര്‍ഷം ഒരു ലേലകമ്പനിയില്‍ നിന്ന് ഇടനിലക്കാരന്‍റെ സഹായത്തോടെയാണ് താന്‍ രണ്ട് ലക്ഷം പൗണ്ടെന്ന മോഹവിലയ്ക്ക് ഈ ഫെരാരി സ്വന്തമാക്കിയതെന്ന് ഖാന്‍ പറയുന്നു.

തനിക്കും കുടുംബാംഗങ്ങള്‍ക്കും വൈകാരിക അടുപ്പമുള്ള കാറായിരുന്നു ഈ ഫേരാരിയെന്നും ഖാന്‍ അവകാശപ്പെടുന്നു. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News