മാണി വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത; വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെഎം മാണി വിഷയം ബിജെപിയില്‍ രൂക്ഷ ഭിന്നതയ്ക്ക് വഴിവയ്ക്കുന്നു.

കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനമാണ് അംഗങ്ങള്‍ ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസിനെതിരായ മുരളീധരന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ വലിയ തര്‍ക്കങ്ങളിലേക്കിപ്പോള്‍ വഴിവച്ചിരിക്കുന്നത്.

അഴിമതിക്കാരനായ മാണിയെ വേണ്ടെന്ന് വി. മുരളീധരനും മാണിയോട് അയിത്തമില്ലെന്ന് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പാര്‍ട്ടിക്കകത്തെ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ വഷളാകുന്നതിനാണ് ഇത് കാരണമായത്. വി മുരളീധരനെതിരെ പിഎസ് ശ്രീധരന്‍പിള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പരാതി നല്‍കി. പരാതി കുമ്മനം കോര്‍ കമ്മിറ്റി യോഗത്തില്‍ വായിച്ചു.

മാണിയെ സംബന്ധിച്ച മുരളീധരന്റെ നിലപാട് തള്ളി കുമ്മനവും രംഗത്തെത്തി. ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറയുകയായിരുന്നു.

മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്നു കുമ്മനം ആവശ്യപ്പെട്ടു. അതേസമയം, കാര്യം കഴിഞ്ഞപ്പോള്‍ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News