വിദ്യാര്‍ഥികളെ ഓടിച്ചിട്ട് തല്ലിയ ഫറൂഖ് കോളേജിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു; കോളേജില്‍ ഹോളി ആഘോഷവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

കോഴിക്കോട് ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. അധ്യാപകനായ മുഹമ്മദ് നിഷാദ് ലാബ് അസിസ്റ്റന്റ് ഇബ്രാഹിം കുട്ടി എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടാണ് കോളേജിൽ സംഘർഷമുണ്ടായത്.

കോളേജിലെ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ 3 അധ്യാപകർക്കും ലാബ്‌ അസിസ്റ്റന്റിനുമെതിരെയാണ് കേസ് എടുത്തിരുന്നത് .

സംഘം ചേർന്ന് മർദ്ദിക്കൽ, ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിൽ അധ്യാപകനായ നിഷാദ് ലാബ് അസിസ്റ്റന്റ് ഇബ്രാഹീം കുട്ടി എന്നിവരെയാണ് ഫാറൂഖ് പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചത്.

എന്നാൽ കോളേജ് ജീവനക്കാരനെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതിന് ഒരു വിദ്യാർതിക്കെതിരെയും കേസ് എടുത്തിരുന്നു. ഈ വിദ്യാർത്ഥിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം വിദ്യാർഥികളുടെ ആവിശ്യങ്ങളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച പ്രതേക സമിതി ഈ മാസം 22 അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

ഡിവൈഎഫ്ഐയുടെ പ്രതിഷേധം

ഫാറൂഖ് കോളേജിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഹോളി ആഘോഷവും പ്രതിഷേധ കൂട്ടായ്മയും നടന്നു. വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിലും അദ്ധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്ശത്തിലും പ്രതിഷേധിച്ചായിരുന്നു പരിപാടി

കഴിഞ്ഞ ദിവസമായിരുന്നു ഹോളി ആഘോഷിച്ചതിന്റെ പേരിൽ കോഴിക്കോട് ഫാറൂക്ക് കോളേജിലെ വിദ്യാർത്ഥികളെ അധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ക്രൂരമായി മർദിച്ചത് .അതിൽ പ്രദിഷേധിച്ചാണ്‌ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഹോളി ആഘോഷം നടത്തിയത് .

വിദ്യാര്ഥിനികൾക്കെതിരെ അധ്യാപകൻ മോശം പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധ കൂട്ടായ്മയും നടന്നു.ഡി വൈ ഫ് ഐ സംസ്ഥാന ജോയിൻ സെക്രട്ടറി പി സ്മിജ കൂട്ടായ്മ ഉദ്ഘ ട നം ചെയ്തു .ഡി വൈ എഫ് ഐ ഫാറൂഖ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here