‘നാടിന് കാവലായി’ സിപിഐഎം; കീഴാറ്റൂരില്‍ നാട്ടുകാരെ അണിനിരത്തി സിപിഐഎം ജനകീയ കൂട്ടായ്മ

കണ്ണൂര്‍: കീഴാറ്റൂരിലെ ദേശീയപാത വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം നേതൃത്വത്തില്‍ ശനിയാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

3000 കീഴാറ്റൂര്‍ നിവാസികളെ അണിനിരത്തി ‘നാടിനു കാവല്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് നടക്കുക.

കീഴാറ്റൂര്‍ ദേശീയപാത വികസനത്തിന് ബഹുഭൂരിപക്ഷം പ്രദേശവാസികളും സ്ഥലം വിട്ടുനല്‍കിയിട്ടും പ്രഹസന സമരം നടത്തുന്ന വികസന വികസനവിരോധികളെ ഒറ്റപ്പെടുത്താന്‍ കീഴാറ്റൂര്‍ നിവാസികള്‍ മുന്നോട്ട് വരുന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള ജനകീയ കൂട്ടായ്മകള്‍.

പുറത്തുനിന്നുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടത്തിവന്ന സമരം പൊളിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News