‘വത്തക്ക മാഷിനെ’ തള്ളി പി.കെ ഫിറോസ്; പൊങ്കാലയിട്ട് ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: ഫറൂഖ് കോളേജില്‍ പെണ്‍കുട്ടികളെ അപമാനിച്ച് പരാമര്‍ശം നടത്തിയ അധ്യാപകനെതിരെ വിമര്‍ശനമുന്നയിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പൊങ്കാല.

ഫിറോസിന്റെ നിലപാട് തെറ്റാണെന്നും ലീഗിന്റെ പേരില്‍ ഇത്തരം പ്രസ്താവനകള്‍ വേണ്ടെന്നുമാണ് പ്രവര്‍ത്തകരുടെ ഭീഷണി.

അധ്യാപകന്‍ നടത്തിയ പരാമര്‍ശം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ നിലപാട് വ്യക്തമാക്കി ഫിറോസ് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

വത്തക്ക പ്രയോഗം അത് മാറിനെ കുറിച്ചല്ല, ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാന്‍ പാടില്ലാത്തതാണെന്നും അത് ഫറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഫിറോസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News