സാഹസികചാട്ടത്തിനിടെ കയറുപൊട്ടി; നിയന്ത്രണം വിട്ടുതാഴേയ്ക്ക് വീണു; നടി നടാഷ ഗുരുതരാവസ്ഥയില്‍

സാഹസികചാട്ടത്തിനിടെ കയറുപൊട്ടി അപകടം നടി നടാഷ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.

ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.

തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2006 ല്‍ നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel