കണ്ണിറുക്കി പുരികംപൊക്കി കാഞ്ചിവലിക്കാന്‍ മാത്രമല്ല; നല്ല കലക്കനായിട്ട് ഡബ്സ്മാഷും ചെയ്യും പ്രിയയും റോഷനും; ജെബി ജംഗ്ഷനിലെ ഒരു മനോഹരകാ‍ഴ്ച

ഒരു അഡാറ് ലവ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുക പ്രിയവാര്യറും റോഷനും തമ്മിലുള്ള കണ്ണിറുക്കലും പുരികംപൊക്കലും കാഞ്ചിവലിക്കലുമൊക്കയാണ്. ഒമര്‍ ലുലുവിന്‍റെ ഇനിയും പുറത്തിറങ്ങാത്ത  ചിത്രത്തിലെ മനോഹരമായ ആ രംഗം രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറം ഖ്യാതി നേടിയിട്ടുണ്ട്.

മാണിക്യമലരായി പൂവി എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിന് ആഗോള പ്രശസ്തി നേടികൊടുത്തത്. ഗാനരംഗത്തില്‍ പുരിക കൊടി ഉയര്‍ത്തിയും കണ്ണിറുക്കിയും പ്രിയ വാര്യര്‍ നേടിയ പ്രശസ്തി ചെറുതല്ല. അടുത്തിടെ ഏറ്റവും വൈറലായതും മറ്റാരുമല്ല.

കണ്ണിറുക്കിയും പുരികകൊടി ഉയര്‍ത്തിയും നായികയ്ക്കൊപ്പം തകര്‍ത്താടിയ റോഷനും ആരാധകര്‍ കുറവല്ല. ഒറ്റ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ പ്രിയ വാര്യരും, പുരികകൊടിയിലൂടെ പ്രണയത്തീ പടർത്തിയ റോഷനും, പുറത്തിറങ്ങാത്ത ചിത്രത്തിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകൻ ഒമർ ലുലുവും ജെ ബി ജംഗ്ഷനെയും പുളകമണിയിച്ചിരുന്നു.

ചിത്രത്തിന്‍റെ ഗാനരംഗത്തിലെ പ്രണയാര്‍ദ്രമായ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി അവതരിപ്പിച്ച ഇരുവരും തകര്‍പ്പന്‍ ഡബ്സ്മാഷും ചെയ്ത് കയ്യടി നേടിയാണ് മടങ്ങിയത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ വന്ദനത്തിലെ മനോഹരമായ പ്രണയരംഗമാണ് പ്രിയയും റോഷനും ജെബി ജംഗ്ഷനില്‍ അവിസ്മരണീയമാക്കിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here