അന്ധവിശ്വാസങ്ങള്‍ക്ക് വിട; ഹൈമവതിക്കുളത്തിലെ യക്ഷിയെ തളച്ചു

തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ഹൈമവതിക്കുളവും അവിടുത്തെ യക്ഷിയും. നാസ്തികരായ പ്രതിഭകള്‍പോലും ഹൈമവതിയെ പേടിച്ച് പകല്‍സമയത്തും ആ കുളത്തിനടുത്തേക്ക് പോകാന്‍ മടിച്ചു.

ബ്രാഹ്മണ കുടംബത്തില്‍ പിറന്ന ഹൈമവതി അതിസുന്ദരിയായിരുന്നു. കാര്യവട്ടം കാമ്പസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഹൈമവതിയുടെ വീട്. താ‍ഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി ഹൈമവതി പ്രണയത്തിലാകുകയും ഇതറിഞ്ഞ അവളുടെ വീട്ടുകാര്‍ യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്തു .

അതീവ ദുഖിതയായ ഹൈമവതി കുളത്തില്‍ചാടി ജീവനൊടുക്കി. ഹൈമവതിയുടെ ഗതികിട്ടാത്ത ആത്മാവ് ഇവിടെ കറങ്ങിനടക്കുകയും നിരവധി ദുരൂഹമരണങ്ങള്‍ നടന്നുവെന്നുമാണ് വാമൊ‍ഴി . ഹൈമവതിയുടെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒരു വീടും ഇവിടെയുണ്ട്.

ഈ കഥയുടെ ചുരുള‍ഴിയലാണ് ക‍ഴിഞ്ഞ ദിവസം ഉണ്ടായത്. ഹൈമവതി സഞ്ചാരത്തിനിറങ്ങുന്ന 12 മണിക്കുശേഷം കുളക്കരയില്‍ ഒരു സംവാദം സംഘടിപ്പിച്ചു. പ്രശസ്ത പാരാസൈക്കോളജിസ്റ്റ് ഡോ. ജോര്‍ജ് മാത്യുവിന്‍റെ നേതൃത്വത്തില്‍ എസ്എഫ് ഐയാണ് സംവാദം സംഘടിപ്പിച്ചത്.

അന്ധവിശ്വാസത്തില്‍നിന്നും ഹൈമവതിക്കുളത്തെ രക്ഷിച്ച് ഒരു വിശ്രമ ഇടമായി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ക്യാമ്പസിന് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും ഇവിടെ തുടങ്ങുന്നുണ്ട്. പക്ഷേ ഹൈമവതിയുടെ പേര് മാത്രം വിട്ടുകളയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News