രാജശേഖര റെഡ്ഡിയാകാനൊരുങ്ങി മലയാളത്തിന്റെ മഹാനടന്‍; ഒപ്പം നയന്‍താരയും; വിശേഷങ്ങള്‍ ഇങ്ങനെ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്ക വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂക്ക പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മഹി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയെന്ന് പേരിട്ട ചിത്രത്തില്‍ നയന്‍താരയാവും മമ്മൂക്കയുടെ നായികയായി എത്തുക. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

നേരത്തെ നാഗാര്‍ജുനയാകും റെഡ്ഡിയുടെ വേഷത്തിലെത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്‍രെ സംവിധായന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയതോടെ മലയാളത്തിന്റെ പ്രിയ താരങ്ങള്‍ തന്നെയാവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയെന്ന കാര്യത്തില്‍ തീര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News