മയക്കുമരുന്ന്‌ ഗുളികകളും കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മയക്കുമരുന്ന്‌ ഗുളികകളും കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ബോഡിമെട്ട്‌ ചെക്ക്‌പോസ്‌റ്റില്‍ വെച്ചാണ്‌ തമിഴ്‌നാട്‌ സ്വദേശികള്‍ അറസ്റ്റിലായത്‌.

തമിഴ്‌നാട്‌ സ്വദേശികളും എഞ്ചിനീയറിങ്‌ വിദ്യാര്‍ത്ഥികളുമായ അജിത്‌കുമാര്‍, ഉദയ്‌ കുമാര്‍ എന്നിവരാണ്‌ പിടിയിലായത്‌. ഉടമ്പന്‍ചോല എക്‌സൈസ്‌ ബോഡിമെട്ട്‌ ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനക്കിടെ പ്രതികള്‍ വലയിലാകുകയായിരുന്നു. മൂന്നാര്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്‌ പോകുകയായിരുന്നു ഇരുവരും.

പ്രതികളില്‍നിന്ന്‌ ആറ്‌ മയക്കുമരുന്ന്‌ ഗുളികകളും 100ഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തു. ഉപയോഗിക്കുന്നതിനാണ്‌ ഇവ കൈവശം വെച്ചതെന്നും വില്‍പനക്കല്ലെന്നും പ്രതികള്‍ മൊഴി നല്‍കി. ഇവര്‍ക്ക്‌ മയക്കുമരുന്ന്‌ ലഭ്യമായത്‌ എവിടുന്നാണെന്നത്‌ സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണ്‌.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News