മോദി സര്‍ക്കാര്‍ ചെയ്തതുപോലെ ഞങ്ങള്‍ ചെയ്യില്ല; കുവൈറ്റ് നിവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഭരണകൂടം

മൂല്യവർധിത നികുതി കുവൈറ്റിൽ ഉടനടി നടപ്പിലാക്കേണ്ടതില്ലെന്നു കുവൈറ്റ് ധനകാര്യ മന്ത്രാലയം തീരുമാനിച്ചു.
പാർലമെന്റ് അംഗീകാരം കിട്ടിയതിനു ശേഷം മാത്രമേ നടപ്പാക്കുന്നതിന് വേണ്ടിയുള്ള തുടർ നടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രാല വൃത്തങ്ങൾ അറീയിച്ചു.

വാറ്റ് നടപ്പാക്കുന്നതിന് മുൻപ് ധനകാര്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥകർക്ക് ആവശ്യമായ പരിശീലനവും മറ്റു സാങ്കേതിക സംവിധാനവും ഒരുക്കലും പൂർത്തിയാക്കേണ്ടതുടെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ധൃതി
പിടിച്ച് നടപ്പാക്കിയാൽ ഉപകാരത്തെക്കാൾ ദോഷഫലങ്ങളാകും ഉണ്ടാകുകയെന്നും

ധനകാര്യ മന്ത്രാലയം പറഞ്ഞു. ഈ വര്‍ഷം തുടക്കം മുതൽ പല ജി.സി.സി.രാജ്യങ്ങളിലും വാറ്റ് സമ്പ്രദായം നടപ്പാക്കി തുടങ്ങിയെങ്കിലും കുവൈറ്റിൽ നീട്ടിവെക്കുകയായിരുന്നു. നിലവിലുള്ള അവസ്ഥയിൽ 2020 നു മുൻപ്
വാറ്റ് നടപ്പാക്കാനുള്ള സാധ്യത കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here