രാജ്യത്ത് തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; പുതിയ വിജ്ഞാപനം പുറത്ത്

സാധാരണക്കാരുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കി.

തൊഴിലാളികളെ പിരിച്ച് വിടാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ല. പാര്‍ലമെന്റില്‍ കൊണ്ട് വരാതെ വിജ്ഞാപനമായാണ് മോദി സര്‍ക്കാര്‍ നിയമ ഭേദഗതി പ്രാമ്പല്യത്തിലാക്കിയത്.ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു.

വ്യവസായം ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തൊഴിലാളി വിരുദ്ധമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനാറാം തിയതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രാമ്പല്യത്തിലാക്കിയ നിയമഭേദഗതി പ്രകാരം തൊഴിലുകള്‍ ഇനി സ്ഥിരമാകില്ല. കരാര്‍,സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യിപ്പിച്ചാല്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച്ച് മുമ്പ് നോട്ടീസ് നല്‍കണം.

അല്ലെങ്കില്‍ മുന്‍ കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ച് വിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നു.വസ്ത്ര നിര്‍മ്മാണ മേഖലയില്‍ മാത്രമുണ്ടായിരുന്ന ഏര്‍പ്പാടാണ് രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലയേക്ക് മോദി സര്‍ക്കാര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. പുതുതായുള്ള നിയമനങ്ങളെ ഇത് ബാധിക്കുക്കും.1946ലെ സെന്‍ഡ്രല്‍ ഇന്‍ഡസ്ട്രിയല്‍ നിയമത്തിലാണ് ഭേദഗതി.

കരാര്‍ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ തൊഴില്‍ സംഘടനകളും സര്‍ക്കാര്‍ അനുകൂല തൊഴില്‍ സംഘടനകളും ദില്ലിയില്‍ വമ്പിച്ച പ്രക്ഷോഭം നല്‍ത്തി മാസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നീക്കം നടത്തിയിരിക്കുന്നത്. പുതിയ നിയമത്തിനെതിരെ തൊഴിലാളികള്‍ സംഘടനകള്‍ എതിര്‍പ്പ് വ്യക്തമാക്കി രംഗത്ത് എത്തി.

തൊഴിലുകള്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നിലവിലെ തൊഴിലാളികളെ പോലും അസ്ഥിരപ്പെടുത്തുകയാണന്ന് യൂണിയനുകള്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News