സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുന്നു; തീരുമാനം പെട്രോളിയം ട്രേഡേഴ്‌സിന്‍റേത്

പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ വ്യാപകമാകുന്നു. പ്രതിഷേധവുമായി പെട്രോള്‍ പമ്പുടമകള്‍ രംഗത്ത്. സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കഴാഴ്ച്ച 8 മണിക്കൂര്‍ അടച്ചിടും. ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സാണ് സമരത്തിന് ആഹ്വാനം ചെയതിട്ടുള്ളത്.

കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഒന്നരലക്ഷം രൂപ അക്രമികള്‍ കവര്‍ന്നിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. കവര്‍ച്ചക്കാര്‍ ഇതരരസംസ്ഥാനക്കാരാണെന്ന് പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മാത്രം രണ്ടുമാസത്തിനിടെ അഞ്ചുകേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഉടമകള്‍ അറിയിച്ചു.

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിച്ചങ്കിലും പെട്രോള്‍ പമ്പുകളില്‍ വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗവും അപ്പോള്‍ തന്നെ പണം നല്‍കി ഇന്ധനം നിറയ്ക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ എപ്പോഴും പണമുണ്ടാകുമെന്ന അറിവാണ് കവര്‍ച്ചക്കാര്‍ക്ക് ആകര്‍ഷണമാകുന്നത്. പെട്രോള്‍ പമ്പുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്ന നിയമനിര്‍മ്മാണം നടപ്പാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News