റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു; ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഢനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ മ്യാന്‍മാറില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും വ്യാപകമായി ലൈഗിക ചൂഷണത്തിന് ഇരയാക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളടങ്ങിയ വന്‍ റാക്കറ്റുകള്‍ ഇതിന് പിറകിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണ പരമ്പര ചൂണ്ടികാണിക്കുന്നു.

കുടുംബത്തിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14 കാരിയായ പെണ്‍കുട്ടിയാണ് പീഢനത്തിരയായ അവസാന ഇര.

ബംഗ്ലാദേശിലേക്കെത്താന്‍ വഴി തേടിയ തന്നെ വാനിലെത്തിയ വനിതകള്‍ സഹായിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്നും പിന്നീട് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ പീഢിപ്പിച്ചുവെന്നും ബാലിക വ്യക്തമാക്കി.

എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മാരകമായ ആക്രമങ്ങള്‍ നേരിടേണ്ടിവന്നു എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പീഢന സംഭവങ്ങള്‍ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ സര്‍വ്വസാധാരണമാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക തൊഴിലാളികളാക്കി മാറ്റുന്നത് എന്നാണ് വിവരം.

അതുപോലെ തന്നെ ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളുടെ അവസ്ഥയും ദയനീയമാണ് അതുകൊണ്ട് തന്നെ രണ്ടാഴ്ചക്കകം നിലവിലെ സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് തരാന്‍ സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളില്ലെന്നും,സ്ഥിതിഗതികള്‍ ദയനീയമാണെന്നും ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News