ഡിലീറ്റ് ഫേസ്ബുക്ക് ആഹ്വാനം ശക്തം; വിവരങ്ങള്‍ ചോര്‍ന്നെന്ന് സക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം; ബിജെപിയും രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഫേസ്ബുക്കില്‍ നിന്നും സ്വകാര്യ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ സക്കര്‍ബര്‍ഗ്. സംഭവത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഇത് ഫേസ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായെന്നും എന്നാല്‍ തെറ്റുകള്‍ ഉടന്‍ തിരുത്തുമെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

കേംബ്രിഡ്ജ് അനലറ്റിക്ക സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താല്‍ കമ്പനി നേരത്തെ പുറത്താക്കിയിരുന്നു. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്‌സ് കുറ്റസമ്മതം നടത്തിയിരുന്നു.

ബ്രിട്ടനിലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം തിരഞ്ഞെടുപ്പ് കാലത്ത് ട്രംമ്പിനു വേണ്ടി ചോര്‍ത്തിയെന്നത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അതിനിടെ ഇന്ത്യയിലും തിരഞ്ഞെടുപ്പില്‍ ഇടപെടാനായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക ഔദ്യോഗികമായി വെളിപ്പെടുത്തി.

2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നത്. ബിജെപി-ജെഡിയു തിരഞ്ഞെടുപ്പില്‍ വലിയ ജയം നേടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News