‘സ്വാഗ്പാക്’ വെല്ലുവിളിയുമായി കൊഹ്ലിയും ധവാനും; ചുവടുകള്‍ അതിഗംഭീരം; പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

ക്രിക്കറ്റു കളിക്കാന്‍ മാത്രമല്ല ഡാന്‍സുചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് വിരാട് കൊഹ്ലി. അമേരിക്കന്‍ ടൂറിസറ്റര്‍ എന്ന ബാഗ് നിര്‍മ്മാണ കമ്പനിക്ക് വേണ്ടിയുളള പരസ്യത്തിനു വേണ്ടിയാണ്, കൊഹ്ലിയുടെ തകര്‍പ്പന്‍ ചുവടുവെപ്പ്. ചുവടു വെപ്പ് മാത്രമല്ല. നൃത്തം ചെയ്യാനായി ധവാനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് കൊഹ്ലി.

സ്വാഗ്പാക് ചലഞ്ചുമായി സോഷ്യമീഡിയയില്‍ കൊഹ്ലി പങ്കുവെച്ച ഡാന്‍സിങ്ങ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വെല്ലുവിളി ഏറ്റെടുത്ത ധവാന്‍ നടത്തിയ ചുവടു വെപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദില്‍ജിത് ജൊസാഞ്ജിന്‍ എന്ന പഞ്ചാബ് സംഗീതജ്ഞനെ വെല്ലുവിളിച്ചിട്ടുമുണ്ട് ധവാന്‍.

ഏതായാലും താരങ്ങളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങളെ അനുകരിച്ച് ഒട്ടേറെപ്പേര്‍ ‘സ്വാഗ്പാക് ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News