മൂക്കുത്തിയിട്ടാലും ഇല്ലെങ്കിലും ഓള് സുന്ദരിയാ; ഒരു മൂക്കുത്തി പുരാണം

സ്ത്രീകളുടെ ആഭരണപ്പെട്ടിയില്‍ അന്നും ഇന്നും തിളക്കം മങ്ങാത്ത ഒന്നാണ് മൂക്കുത്തി. മൂക്കുത്തി സ്ത്രീകള്‍ക്ക് അ‍ഴക് മാത്രമല്ല, ആരോഗ്യവും നല്‍കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ആധുനിക ഇന്ത്യയ്ക്ക് മൂക്കുത്തി സമ്മാനമായി നല്‍കിയത് മുഗളന്മാരാണ്.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ശുശ്രുതന്‍റെ വിഖ്യാത പുസ്തകമായ ശുശ്രത സംഹിതയില്‍ പോലും മൂക്കുത്തിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആർത്തവ വേദന കുറയ്ക്കുന്നതിൽ തുടങ്ങി, പ്രസവം എളുപ്പമാക്കുന്നതിനു വരെ മൂക്കുത്തിക്കു ക‍ഴിയുമെന്നാണ് ശുശ്രുതന്‍റെ വാദം.

ഇടതുഭാഗത്തെ മൂക്കിലെ ചെറിയ ധമനികള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണ് മൂക്കു കുത്തുന്നത് നേട്ടമായി കാണുന്നത്.

ആദ്യകാലങ്ങളില്‍ വിവാഹിതരായ സ്ത്രീകളാണ് ദക്ഷിണേന്ത്യയില്‍ കൂടുതലായും മൂക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് ഫാഷന്‍റെ കൂടി ഭാഗമായിരിക്കുന്നു. വലതുമൂക്കിലാണ് സാധാരണയായി ദക്ഷിണേന്ത്യയിലെ സ്ത്രീകൾ മൂക്കുത്തി അണിയുന്നത്. വടക്കേ ഇന്ത്യയിലെ സ്ത്രീകൾ ഇടത്തെ മൂക്കാണ് കുത്താറ്.

എന്തു തന്നെയായാലും മൂക്കുത്ത് സ്ത്രീകള്‍ക്ക് അ‍ഴക് തന്നെയാണ്. അഴകിനൊപ്പം സ്ത്രീകളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരവും കുടുംബത്തിനൈശ്വര്യവും ലഭിക്കുമെങ്കിൽ മൂക്കുത്തി അണിയാന്‍ എന്തിനു മടിക്കണം.?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News