ഭാഷാടിസ്ഥാനത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ മേഖലാ ബോര്‍ഡുകള്‍; പ്രഭാവര്‍മ്മ തലപ്പത്ത്

ദില്ലി: ഭാഷകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ മേഖലാ ബോര്‍ഡുകള്‍ രൂപീകരിച്ചു. ദക്ഷിണ മേഖലാ ബോര്‍ഡിന്‍റെ അധ്യക്ഷനായാണ് മലയാളത്തിന്‍റെ പ്രിയ കവി പ്രഭാവര്‍മയെ തെരഞ്ഞെടുത്തത്.

മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളാണ് ദക്ഷിണമേഖലയിലുള്ളത്. അക്കാദമി എക്സിക്യൂട്ടീവ് യോഗമാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.  പ്രഭാവര്‍മ കണ്‍വീനറായി കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശകസമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

കെപി മോഹനന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, എന്‍ അജിത് കുമാര്‍,പിവി കൃഷ്ണന്‍ നായര്‍, ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. മിനി പ്രസാദ്, കായംകുളം യൂനുസ്, എല്‍വി ഹരികുമാര്‍, മുല്ലക്കോയ തുടങ്ങിയവരടങ്ങുന്നതാകും ഉപദേശകസമിതി. പുനഃസംഘടിപ്പിച്ച മലയാളം ഉപദേശകസമിതി അംഗങ്ങള്‍.

ധ്രുപ ജ്യോതി ബോറ കിഴക്കന്‍മേഖലയുടെയും പ്രൊഫസര്‍ വിനോദ് ജോഷി  പശ്ചിമമേഖലയുടെയും പ്രൊഫസര്‍ ചിത്തരഞ്ജന്‍ മിശ്ര ഉത്തരമേഖലയുടെയും ചെയര്‍മാന്‍ സ്ഥാനം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News