നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ?; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന വാർത്ത പ്രചരിക്കുന്നതിനിടെ പലരും അക്കൗണ്ടുകള്‍ പോലും ഡിലീറ്റ് ചെയ്ത് പോവുകയാണ്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.

1 പാസ് വേര്‍ഡ്
അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള പ്രധാന ദൗത്യം സുരക്ഷിതമായ പാസ് വേര്‍ഡ് ഉപയോഗിക്കുക എന്നതാണ്. പല അക്കൗണ്ടുകള്‍ക്കും പല പാസ് വേര്‍ഡുകള്‍ ഉപയോഗിക്കണം. ഒരുപോലെ പാസ്‌വേർഡ് നൽകിയാൽ ഫൂൾപ്രൂഫ് എന്ന രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മൊറ്റൊരാൾക്ക് ഹാക്ക് ചെയ്യാനാകും.

2 ആപ്ലിക്കേഷനുകളെ കണ്ണടച്ച് വിശ്വസിക്കരുത്
ഫോണിൽ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അറിയാതെയെങ്കിലും അവരുടെ നിർദേശങ്ങൾ നമ്മൾ ശെരി വെയ്ക്കും. നമ്മൾ അറിയാതെ സംഭവിച്ചതാണെങ്കിലും, നമ്മൾ നൽകുന്നത് നമ്മുടെ ഡാറ്റകളിൽ കടന്നു കയറാനുള്ള അനുവാദമാണ്.

ആപ്പ് സെറ്റിങ്ങിൽ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും. പുതുതായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ അവരുടെ നിർദേശങ്ങൾ എല്ലാം വായിച്ച് നോക്കാതെ ഓക്കേ കൊടുക്കാതിരിക്കുക. ഫേസ്ബുക്കിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങൾ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക് സെറ്റിംഗ്സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷൻ ഒഴിവാക്കാം. ഫേസ് ബുക്ക് ലോഗ് ചെയ്ത് ഉപയോഗിക്കേണ്ട ആപുകള്‍ ഒ‍ഴിവാക്കുന്നതാണ് നല്ലത്.

3 രഹസ്യങ്ങളെല്ലാം പരസ്യമാക്കേണ്ട
സമൂഹ മാധ്യമങ്ങളിൽ നമ്മുടെ എല്ലാ വിവരവും ഇടാതിരിക്കുക. നമ്മുടെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ ഇടാതിരിക്കുന്നതാണ് നല്ലത്. ഫോട്ടോകള്‍ വീഡിയോ തുടങ്ങിയവ നമ്മുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കും.

4 സുരക്ഷാ ക്രമീകരണങ്ങള്‍
എല്ലാ സമൂഹമാധ്യമങ്ങൾക്കും രണ്ട് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. ആപ്പിൽ തന്നെ ഈ സൗകര്യം ഉണ്ട്. സെക്യൂരിറ്റിയിൽ ചെന്ന ശേഷം ഈ സൗകര്യം ഓൺ ആക്കിയാൽ. നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പർ വരും. ഓരോ ലോഗിനും ഇതേ രീതിയിൽ കോഡ് നമ്പർ ലഭിക്കും. ഈ രീതി പിന്തുടർന്നാൽ ആര്‍ക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. നമ്മുടെ ടൈംലൈൻ നമ്മുടെ കൂട്ടുകാർക്ക് മാത്രം കാണുന്ന രീതിയിൽ ആക്കുക. പ്രൈവസി സെറ്റിംഗ്സ് വഴി ഇത് ചെയ്യാൻ കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News