മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ജീവന്‍ പണയം വെച്ച് ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ ദുരന്തമായി

മദ്യം തലയ്ക്കുപിടിച്ചവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഒട്ടേറെ, നമ്മള്‍ കണ്ടിട്ടുണ്ട്. അടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന പ്രയോഗം തന്നെ അങ്ങനെയുണ്ടായതാണ്. മദ്യത്തിന് പകരം മയക്കു മരുന്നാണ് തലയ്ക്കുപിടിക്കുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട.

കൊലപാതകങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വരെ അത് കാരണമാകാറുണ്ട്. എന്നാല്‍ മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്.

മയക്കുമരുന്ന് ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങള്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു സംഭവം.

ലഹരി തലയ്ക്കുപിടിച്ച യുവതി ബാല്‍ക്കണിയില്‍ കാട്ടിക്കൂട്ടിയ അഭ്യാസങ്ങള്‍ ഒന്നു കാണേണ്ടതുതന്നെ. വിവിധ തരത്തിലുള്ള വ്യായാമമുറകളായിരുന്നു കാട്ടിക്കൂട്ടിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നുള്ള പ്രകടനം ഏവരും ശ്വാസമിടിപ്പോടെയാണ് കണ്ടുനിന്നത്.

യുവതിയുടെ പിന്‍തിരിപ്പിക്കാന്‍ ചുറ്റുംകൂടിയവര്‍ പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. യുവതി പുതിയ മുറകളുടെ അഭ്യാസം തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒടുവില്‍ അപകടമൊഴിവാക്കാനായി നാട്ടുകാര്‍ മെഡിക്കല്‍ സംഘത്തെയും മറ്റും വിവരമറിയിച്ചു. ഇവര്‍ എത്തിയാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്നുപേരുള്ള ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ലഹരിയോടുള്ള ആസക്തി കുറയ്ക്കുന്നതിനായി യുവതി ആശുപത്രി പരിചരണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News