മുസ്ലീമായ ആമീര്‍ എങ്ങനെ കൃഷ്ണനാകും; മഹാഭാരതില്‍ വിഷം ചീറ്റി വര്‍ഗീയവാദികള്‍; മറുപടിയുമായി ജാവേദ് അക്തര്‍

മഹാഭാരതം സിനിമയാക്കാനൊരുങ്ങുന്നെന്നും ആമിര്‍ഖാന്‍ ചിത്രത്തില്‍ കൃഷ്ണനായി എത്തുന്നുവെന്നുമുളള വാര്‍ത്ത നേരത്തെ തന്നെ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിനായി ആയിരം കോടിയാണ് അംബാനി നീക്കി വെച്ചിരിക്കുന്നതെന്നും സിനിമാ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി.

ആമിര്‍ ഖാന്റെ സ്വപ്‌ന പ്രൊജക്ടായായ മഹാഭാരതിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ്, വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മഹാഭാരതില്‍ ആമീറിനെ നായകനാക്കരുതെന്നും ചിത്രത്തില്‍ ഒരു ഹിന്ദുവിനെ നായകനാക്കണമെന്നുമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന ഇത്തരം പോസ്റ്റുകള്‍ വര്‍ഗീയത പ്രചരിപ്പിച്ച് മനപ്പൂര്‍വ്വം പ്രചരിക്കുകയാണ ്ഒരു വിഭാഗം. മുഹമ്മദ് നബിയെക്കുറിച്ച് സിനിമ എടുത്താല്‍ അതില്‍ ഒരു ഹിന്ദുവിനെ അഭിനയിപ്പിക്കുമോയെന്നും ഫ്രാന്‍സിസ് ഗൊട്ടിയര്‍ എന്ന പേരിലുള്ള ഒരു ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റില്‍ പറയുന്നു.

കോണ്‍ഗ്രസ് സര്‍ക്കാറിനെ പോലെ മതേതരത്വം പറഞ്ഞ് മോദി സര്‍ക്കാര്‍ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്നും ട്വീറ്റില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ ട്വീറ്റിന് മറുപടിയുമായി ജാവേദ് അക്തര്‍ രംഗത്തെത്തി.

ആരാണ് തങ്ങളുടെ രാജ്യത്ത് ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന വാദങ്ങള്‍ പ്രചരിപ്പിക്കാന്‍നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ഞങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News