ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി; കൊണ്ടു പോയത് ബാറില്‍ നര്‍ത്തകിയാകാന്‍;വിസമ്മതിച്ചപ്പോള്‍ ക്രൂര പീഡനം; അമ്മയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മകള്‍ രംഗത്ത്

ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്.

ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം തൊഴില്‍ ദാതാക്കള്‍ യുവതിയെ മസ്‌കറ്റിലേക്ക് കടത്തുകയായിരുന്നു. മസ്‌കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇത് വിസ്സമ്മച്ചതിനെ തുടര്‍ന്ന് അവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു

പിന്നീട് അവിടെ നിന്ന് യുവതി രക്ഷപ്പെട്ട് ഒരു പള്ളിയില്‍ അഭയം തേടുകയും പിന്നീട് അവരെ ആളുകള്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ സ്‌പോണ്‍സറുടെ അടുത്ത് പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ ഇവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കുന്നില്ല. മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മകള്‍ സിന്ധു തെലുങ്കാന സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്താകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News