ഉത്സവം കണ്ട് അവര്‍ മടങ്ങിയത് മരണത്തിലേക്ക്; വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക്

ആലപ്പുഴ: തോട്ടപ്പള്ളി കൽപകവാടിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കരുനാഗപ്പള്ളി ചെറിയഴിക്കൽ സ്വദേശി ബാബു(48) മക്കളായ അഭിജിത്‌(18),അമർജിത്ത്‌(16) എന്നിവരാണ്‌ മരിച്ചത്‌.

ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിടിച്ചാണ്‌ അപകടം.

പുലർച്ച ഒരുമണിയോടെയാണ്‌ അപകടം. അമ്പലപ്പുഴയിൽ ഉൽസവം കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോഴാണ്‌ അപകടം. ബാബുവാണ്‌ കാർ ഓടിച്ചിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News